Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കേരളത്തിന് എയിംസ് ഇല്ലെന്ന് കേന്ദ്രം; "ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് അയോഗ്യതയോ?" എന്ന ചോദ്യവുമായി ഹൈക്കോടതി

കേരളത്തിന് എയിംസ് ഇല്ലെന്ന് കേന്ദ്രം; "ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് അയോഗ്യതയോ?" എന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിൽ നിലവിൽ മുൻഗണനയില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് കേരളത്തിന് എയിംസ് ലഭിക്കുന്നതിനുള്ള അയോഗ്യതയാണോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ചോദിച്ചു. കേരളം ഒരു എയിംസ് അർഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം എയിംസ് സ്ഥാപിക്കുകയെന്നും കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും ആവശ്യമായ ഇടങ്ങൾക്കാണ് മുൻഗണനയെന്നുമാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തെ നിലവിലെ മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര മന്ത്രി സുരേഷ് ഗോപി അടക്കം വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഈ പ്രതികരണം എത്തിയിരിക്കുന്നത്. എല്ലാവർക്കും മുൻനിര സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ജനസാന്ദ്രത കൂടിയ കേരളത്തിന് മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങൾ അനിവാര്യമാണെന്നും ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി എയിംസ് നിഷേധിക്കുന്ന കേന്ദ്ര നിലപാട് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.


Related articles

See all
Popular News

"ഐസ്‌‌ക്രീമിൽ ലഹരി നൽകി കൂട്ടബലാത്സംഗം, അതിജീവിത കടുത്ത ട്രോമയില്‍"; കളമശ്ശേരി പീഡനക്കേസിൽ...

Popular News

മാസപ്പടി കേസ്; മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് നോട്ടീസ്; പിണറായിക്കെതിരായ അന്വേഷണത്തിൽ...

Popular News

എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏറ്റവും വലിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; കൊച്ചി-ബാങ്കോക്ക്, തി...

Popular News

എറണാകുളത്ത് സിപിഎമ്മിൽ പടലപ്പിണക്കം; പാർട്ടി നേതൃത്വത്തിനും സംഘടനാ വീഴ്ചയ്ക്കുമെതിരെ രൂക്ഷ...

Save your stories

Sign in