Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

AHMEDABAD PLANE ACCIDENT| അഹമ്മദാബാദ് വിമാന അപകടം: തിരിച്ചറിയാന്‍ കഴിയാത്ത 8 മൃതദേഹങ്ങള്‍ക്കായി രണ്ടാമതൊരു ബന്ധുവിന്‍റെ ഡിഎന്‍എ കൂടി നല്‍കണം

AHMEDABAD PLANE ACCIDENT| അഹമ്മദാബാദ് വിമാന അപകടം: തിരിച്ചറിയാന്‍ കഴിയാത്ത 8 മൃതദേഹങ്ങള്‍ക്കായി രണ്ടാമതൊരു ബന്ധുവിന്‍റെ  ഡിഎന്‍എ കൂടി  നല്‍കണം
അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ചവരില്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടു. രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. 247 പേരാണ് വിമാനാപകടത്തില്‍ മരിച്ചത്. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.രണ്ടാമത്തെ ഡിഎന്‍എ പരിശോധനയിലൂടെ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 247 പേരില്‍ 238 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരാണ്. മറ്റ് 9 പേര്‍ വിമാനം തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്നവരാണ്. തിരിച്ചറിഞ്ഞതില്‍ 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം കഴിയുമ്പോഴും അപകടത്തിന് കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള തെളിവുകള്‍ വിമാനഭാഗങ്ങളുടെ പരിശോധനയില്‍ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. വിമാന ദുരന്തത്തില്‍ ഇന്ധന മലിനീകരണ സാധ്യതയും പരിശോധിക്കുകയാണ്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ കര്‍ശനമാക്കാന്‍ പുതിയ കരട് സര്‍ക്കാര്‍ പുറത്തിറക്കി. വിമാനത്താവളങ്ങളുടെ ചുറ്റും നിശ്ചിത പരിധിക്കകത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചുനീക്കും, അപകടമായി നില്‍ക്കുന്ന മരങ്ങളും മുറിക്കും.. വിമാനത്താവളത്തിന് തടസ്സമാകുന്ന നിര്‍മിതികള്‍ ഉള്‍പ്പെടെ നീക്കം ചെയ്യുന്ന നിലയില്‍ വ്യവസ്ഥകള്‍ പൊളിച്ചെഴുതാണ് പുതിയ കരട്.നാല് അന്താരാഷ്ടര സര്‍വീസുകള്‍ ഉള്‍പ്പെടെ എയര്‍ ഇന്ത്യയുടെ 8 സര്‍വീസുകളാണ്‌റദ്ദാക്കിയത്. അന്താരാഷ്ട്ര സര്‍വീസുകളായ ദുബായ് ചെന്നൈ, ദില്ലി മെല്‍ബണ്‍, മെല്‍ബണ്‍ ദില്ലി, ദുബായ് ഹൈദരാബാദ്,. ആഭ്യന്തര സര്‍വീസുകളായ പുനെ ദില്ലി, അഹമ്മദാബാദ് ദില്ലി, ഹൈദരാബാദ് മുംബൈ, ചെന്നൈ മുംബൈ എന്നിവയാണ് റദ്ദാക്കിയത്.

Related articles

See all
Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Popular News

ഡൽഹി ഇന്ത്യാ ഗേറ്റിൽ അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് പിന്തുണയേറുന്നു; സി.ബി.ഐ അന്വേഷണം ആവശ...

Popular News

ക്യാൻസർ അതിജീവിതർക്ക് പിന്തുണയുമായി ഇന്ത്യ പുതിയ ലോക റെക്കോർഡിലേക്ക്; ചെന്നൈയിൽ മെഗാ മുടിദ...

Popular News

സോഷ്യൽ മീഡിയ പ്രാങ്ക് വിനയായി; വിലാസം പങ്കുവെച്ച ഇൻഫ്ലുവൻസർക്ക് എത്തിയത് കോടികളുടെ വ്യാജ ഓ...

Save your stories

Sign in