Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RANJITHA| അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

RANJITHA|  അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. അമ്മയുടെ ഡിഎന്‍എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡിഎന്‍എ മാച്ച് ആയത്. സഹോദരന്റെ ഡിഎന്‍എ സാംപിള്‍ ഉപയോഗിച്ചായിരുന്നു രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ വേണ്ട പരിശോധന നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാതായതോടെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് അയക്കുകയായിരുന്നു. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനിരികേകവെയാണ് അപകടം. ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ AI171 ഡ്രീം ലൈനര്‍ വിമാനമാണ് പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ കത്തിയമര്‍ന്നത്. കുറഞ്ഞത് 265 പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ അപകടം രാജ്യം കണ്ട രണ്ടാമത്തെ വലിയ വിമാന ദുരന്തമാണ്.

Related articles

See all
Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

പി.പി. ദിവ്യക്കെതിരെ വിജിലൻസ് നീക്കം ശക്തം; ബിനാമി കമ്പനി ആരോപണത്തിൽ 12 കോടിയുടെ ഫയലുകൾ കസ...

Popular News

മന്ത്രി റോജി എം. ജോണിന് എതിരായ പ്രതിഷേധം; മഹാരാജാസ് കോളജിലെ SFI നേതാക്കളായ രണ്ടു വിദ്യാർത്...

Popular News

തണുത്തുറഞ്ഞ് മൂന്നാർ; താപനില 6 ഡിഗ്രിയിൽ, വിനോദസഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം

Save your stories

Sign in