Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ്ടും മുഖ്യമന്ത്രിയോട് മൈക്ക് പിണങ്ങി; ഓപ്പറേറ്ററെ സ്റ്റേജിലേക്ക് വിളിച്ച ശേഷം പ്രസംഗം തുടര്‍ന്നു

വീണ്ടും മുഖ്യമന്ത്രിയോട് മൈക്ക് പിണങ്ങി; ഓപ്പറേറ്ററെ സ്റ്റേജിലേക്ക് വിളിച്ച ശേഷം പ്രസംഗം തുടര്‍ന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയോട് മൈക്കുകളുടെ പിണക്കം തീരുന്നില്ല. ഇന്ന് കോവളത്ത് വേദിയില്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പ്രശ്‌നം നേരിടേണ്ടി വന്നു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, സിപിഎം നിര്‍മിച്ച 11 വീടുകളുടെ താക്കോല്‍ദാനം എന്നിവ കൈമാറുന്ന ചടങ്ങിലാണ് മൈക്കിന് പ്രശ്‌നമുണ്ടായത്. പ്രസംഗം തുടങ്ങാനെത്തിയപ്പോഴായിരുന്നു മൈക്കിന്റെ ഉയരക്കൂടുതല്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ഉടന്‍ തന്നെ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. ഓപ്പറേറ്റര്‍ സ്റ്റേജിലെത്തി പ്രശ്‌നം പരിഹരിച്ചു. അതിന് ശേഷമായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. ഇതിന് മുന്‍പും പല വേദികളില്‍ വെച്ചും മൈക്ക് പ്രശ്‌നം വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. മൈക്ക് ഫൗള്‍ ചെയ്തതിന് മൈക്ക് ഓപ്പറേറ്റര്‍ക്കെതിരെ കേരള പൊലീസ് കേസെടുക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. നേരത്തെ മൈക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നായിരുന്നു പ്രധാന വിമര്‍ശനം.

Related articles

See all
Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

ശ്രീപത്മനാഭസ്വാമി ക്ഷേത്ര ആറാട്ട് ; തിരുവനന്തപുരത്ത് നാളെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെ...

Save your stories

Sign in