Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി അഭിഭാഷക ടി.ബി. മിനി ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി അഭിഭാഷക ടി.ബി. മിനി ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന ആവശ്യവുമായി അഭിഭാഷക ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുമ്പോള്‍ ടി.ബി. മിനി കോടതിയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും, പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് കോടതിയില്‍ ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നും, അതിനാല്‍ കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

2026 ജനുവരി 12-ന് ജഡ്ജി നടത്തിയ ഈ പരാമര്‍ശം തന്റെ ഔദ്യോഗിക ജീവിതത്തിന് കളങ്കമുണ്ടാക്കിയെന്നും, ഇതിന്റെ പേരില്‍ തനിക്കെതിരെ വ്യാപകമായ സൈബര്‍ പ്രചാരണം ഉണ്ടായെന്നും ടി.ബി. മിനി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇതിനുമുമ്പ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിന് അവര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും എജി അത് തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.

Related articles

See all
Popular News

എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാടിൽ ഉറച്ച് മന്ത്രി എം. ലിജു; നെടുമ്പാശ്ശേരി ബാർ ലൈസൻസ്...

Popular News

കാലടി സര്‍വകലാശാല കേസ്: സസ്‌പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനാകില്ലെന്ന് ഹൈക...

Popular News

കിഫ്ബി സിഎജി റിപ്പോര്‍ട്ട് പരിശോധന ഒഴിവാക്കിയത് ശരിയല്ല; പിഎസി യോഗത്തില്‍ ഇടതുസര്‍ക്കാര്‍...

Popular News

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാന്‍ 'സിദ്ധാര്‍ത്ഥ്'...

Save your stories

Sign in