Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായി - ആര്‍എസ്എസ് ബന്ധത്തിന്‍റെ ഇടനിലക്കാരന്‍ എഡിജിപി എം.ആര്‍. അജിത്കുമാര്‍; ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്‌

പിണറായി - ആര്‍എസ്എസ് ബന്ധത്തിന്‍റെ ഇടനിലക്കാരന്‍ എഡിജിപി എം.ആര്‍. അജിത്കുമാര്‍; ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്‌
  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തൃശൂര്‍പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും വി.ഡി. സതീശന്‍ തുറന്നടിച്ചു. കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ എഡിജിപി ഇടപെട്ടില്ല. തൃശൂര്‍ പൂരം കലക്കാന്‍ എഡിജിപി മുഖ്യമന്ത്രിയുടെ അറിവോടെ ഇടപെട്ടുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ആര്‍എസ്എസ് ബന്ധം ഉള്ളത് കൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് പേടിയാണ്. ഹയാത്തില്‍ നിന്ന് സ്വകാര്യ വാഹനത്തിലാണ് എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത്. തിരുവനന്തപുരം ജില്ലയിലെ ആര്‍എസ്എസ് നേതാവ് ഇടനിലക്കാരനായി. ഊരി പിടിച്ച വാളിന്‍റെ ഇടയില്‍ കൂടെ നടന്ന മുഖ്യമന്ത്രി എന്തിന് കീഴ് ഉദ്യോഗസ്ഥരെ ഭയക്കുന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം പരക്കട്ടെ; ദീപാവലി ആശംസകൾ നേർന്ന് മുഖ്യമന്ത്...

Popular News

"ടിഷ്യു പേപ്പറിൽ ഒപ്പിടുന്ന ശീലമില്ല, ഫയൽ പഠിച്ച ശേഷമാണ് തീരുമാനമെടുത്തത്"; വൈദ്യുതി കരാർ...

Popular News

അടിച്ചാല്‍ 25 കോടി; ക്രിസ്മസ്-ന്യൂ ഇയർ ബംപർ സമ്മാനത്തുക വീണ്ടും കൂട്ടി, ടിക്കറ്റ് വിൽപന നവ...

Popular News

പെട്രോളിൽ അമിതമായി എഥനോൾ?; സംസ്ഥാനത്തെ പമ്പുകളിൽ വ്യാപക പരിശോധനയ്ക്ക് സർക്കാർ ഉത്തരവ്

Save your stories

Sign in