Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

മക്കളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങ്; ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായി; വധു സുഹൃത്ത് ഗൗരി സ്പ്രാറ്റ്

മക്കളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങ്; ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായി; വധു സുഹൃത്ത് ഗൗരി സ്പ്രാറ്റ്

മുംബൈ: ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ വീണ്ടും വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്തായ ഗൗരി സ്പ്രാറ്റിനെയാണ് താരം ജീവിതപങ്കാളിയാക്കിയത്. മുംബൈ ബാന്ദ്രയിലുള്ള ആമിര്‍ ഖാന്റെ വസതിയില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ ഏതാനും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ആമിറിന്റെയും ഗൗരിയുടെയും മുന്‍ വിവാഹങ്ങളിലെ മക്കളും അടുത്ത കുടുംബാംഗങ്ങളും ചടങ്ങില്‍ സാക്ഷ്യം വഹിക്കാന്‍ എത്തി. വിവാഹത്തിന് മുന്നോടിയായി ആമിറിന്റെ മക്കളായ ജുനൈദ് ഖാനും ഇറ ഖാനും വസതിയിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി. പ്രമുഖ സംവിധായകന്‍ അശുതോഷ് ഗോവാരിക്കര്‍, നടി എല്ലി അവ്‌റാം തുടങ്ങിയ അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു. സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയുടെ പുതിയ വെബ് സീരീസിന്റെ പ്രീമിയര്‍ ചടങ്ങിനിടെയാണ് താന്‍ വിവാഹിതനാകുമെന്ന വിവരം ആമിര്‍ മാധ്യമങ്ങളോട് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വിവാഹത്തില്‍ തന്റെ നാല് മക്കളും സാക്ഷികളാകുമെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു.

ആമിര്‍ ഖാന്റെ മൂന്നാം വിവാഹമാണിത്. തന്റെ അറുപതാം ജന്മദിന ആഘോഷങ്ങള്‍ക്കിടയിലാണ് താരം പുതിയ പ്രണയവിവരം ലോകത്തോട് പങ്കുവെച്ചത്. ഗൗരിയെ കഴിഞ്ഞ 25 വര്‍ഷമായി തനിക്ക് പരിചയമുണ്ടെന്നും എന്നാല്‍ ഒന്നര വര്‍ഷമായി ഇരുവരും പ്രണയത്തിലാണെന്നുമാണ് ആമിര്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മുംബൈയിലെ പുതിയ വീട്ടില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു ഇരുവരും.

Related articles

See all
Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...

Popular News

വിജയ് ഫ്ലാഗ് ഓഫ്, അജിത് ട്രാക്കിൽ; സിൽവർസ്റ്റോണിൽ താരപ്പൊലിമയോടെ ലെ മാൻസ് കപ്പ്

Popular News

‘എസ്ഐആറിന് ശേഷം വോട്ടവകാശം റദ്ദാക്കി’; ബെംഗളൂരു വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയെന്ന്...

Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Save your stories

Sign in