Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പതിനെട്ടാം പടിയിൽ നിന്നുള്ള വിവാദ ഫോട്ടോഷൂട്ടില്‍ നടപടി; 23 പോലീസുകാർക്ക് കണ്ണൂരിൽ കഠിന പരിശീലനം

പതിനെട്ടാം പടിയിൽ നിന്നുള്ള വിവാദ ഫോട്ടോഷൂട്ടില്‍ നടപടി; 23 പോലീസുകാർക്ക് കണ്ണൂരിൽ കഠിന പരിശീലനം
  തിരുവനന്തപുരം: പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പോലീസുകാര്‍ക്കെതിരെ നടപടി. പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാരും നല്ല നടപ്പ് പരിശീലനത്തിന് വിധേയമാകുവാനാണ് എഡിജിപി എസ്‍. ശ്രീജിത്ത് നിര്‍ദേശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് എഡിജിപി നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശബരിമലയിലെ പതിനെട്ടാം പടിയിൽ പുറം തിരിഞ്ഞിരുന്ന് പോലീസുകാര്‍ ഫോട്ടോ ഷൂട്ട് നടത്തിയത് ഏറെ വിവാദവും വിമർശനവും ഉയർത്തിയിരുന്നു. ഫോട്ടോ സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാർ പ്രതിക്കൂട്ടിലായത്. പോലീസുകാരുടെ നടപടിയിൽ വലിയ വിമർശനമാണ് പൊതുസമൂഹത്തിന്‍റെ വിവിധ കോണുകളിൽ ഉയർന്നത്. പന്തളം കൊട്ടാരം അടക്കം പോലീസുകാർക്കെതിരെ രംഗത്തെത്തിയിരുന്നു. ഹൈക്കോടതിയുടെ വരെ വിമർശനത്തിന് സംഭവം വഴിതെളിയിച്ചു. ഇതോടെയാണ് പോലീസുകാര്‍ക്കെതിരെ നടപടി എടുത്തത്. നടപടിയെ തുടര്‍ന്ന് 23 പോലീസുകാരും ശബരിമലയിൽനിന്ന് പരിശീലനത്തിനായി മടങ്ങി. തീവ്രപരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിര്‍ദേശം.

Related articles

See all
Latest News

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

Latest News

ന്യൂനപക്ഷ കാര്‍ഡ് മാറ്റി സിപിഎം സംഘപരിവാര്‍ കാര്‍ഡിറക്കുന്നു: യുഡിഎഫ് കണ്‍വീനര്‍ എം. എം. ഹ...

Latest News

ക്രിസ്മസ് ആഘോഷം തടഞ്ഞ്: സിപിഎമ്മിന്‍റെ വര്‍ഗീയ ചുവടുമാറ്റം കേരളത്തില്‍ സംഘപരിവാറിന് വളമെന്...

Latest News

ക്രിസ്മസ് ആശംസയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Save your stories

Sign in