Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പവർപ്ലേയിലെ സിക്സർ മഴ; രോഹിത് ശർമയെ പിന്തള്ളി ചരിത്രനേട്ടം കുറിച്ച് അഭിഷേക് ശർമ

പവർപ്ലേയിലെ സിക്സർ മഴ; രോഹിത് ശർമയെ പിന്തള്ളി ചരിത്രനേട്ടം കുറിച്ച് അഭിഷേക് ശർമ

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ വമ്പന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി അഭിഷേക് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിലാണ് അഭിഷേക് ഈ അപൂര്‍വ്വ നാഴികക്കല്ല് പിന്നിട്ടത്. അന്താരാഷ്ട്ര ടി20യില്‍ പവര്‍പ്ലേയില്‍ മാത്രം 100 സിക്‌സറുകള്‍ തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററെന്ന ചരിത്രനേട്ടമാണ് താരം സ്വന്തമാക്കിയത്. പവര്‍പ്ലേയില്‍ 98 സിക്‌സറുകള്‍ നേടിയിരുന്ന രോഹിത് ശര്‍മയുടെ റെക്കോര്‍ഡാണ് ഇതോടെ വഴിമാറിയത്.

ടി20യില്‍ ശരാശരി 7.77 പന്തുകളില്‍ നിന്നാണ് അഭിഷേക് ഒരു സിക്‌സര്‍ വീതം കണ്ടെത്തുന്നത്. രണ്ടാം സ്ഥാനത്തുള്ള രോഹിത് ശര്‍മയ്ക്ക് ഒരു സിക്‌സര്‍ നേടാന്‍ ശരാശരി 17.05 പന്തുകള്‍ വേണ്ടിവന്നിരുന്നു. 97 സിക്‌സറുകളുമായി ന്യൂസിലന്‍ഡിന്റെ മുന്‍ ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. കൂടാതെ, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1,000 ടി20 റണ്‍സെന്ന നേട്ടവും അഭിഷേക് ഈ മത്സരത്തോടെ സ്വന്തമാക്കി.

ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് അഭിഷേക് നല്‍കിയത്. മാറ്റ് ഹെന്റിയുടെ പന്തില്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ കൂറ്റന്‍ സിക്‌സര്‍ പറത്തിയാണ് താരം റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്തിയത്. മത്സരത്തില്‍ 21 പന്തില്‍ 3 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 27 റണ്‍സെടുത്ത് അഭിഷേക് പുറത്തായി. മുന്‍നിര ബാറ്റര്‍മാര്‍ പരാജയപ്പെട്ട മത്സരത്തില്‍ മധ്യനിരയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അപരാജിത അര്‍ദ്ധ സെഞ്ചുറിയുമായി തിളങ്ങി തിലക് വര്‍മ്മ കളിയിലെ താരമായപ്പോള്‍, നമന്‍ ധിര്‍ (31), നിതീഷ് കുമാര്‍ റെഡ്ഡി (26 പുറത്താകാതെ) എന്നിവരും നിര്‍ണായക പ്രകടനം പുറത്തെടുത്തു. പരമ്പരയിലെ മൂന്നാം മത്സരം ചൊവ്വാഴ്ച നടക്കും.

Related articles

See all
Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Popular News

കൊച്ചിയില്‍ ഐഎസ്എല്‍ പൂരം: ആദ്യ ഹോം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ...

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Popular News

തോൽവിയുടെ വക്കിൽ നിന്ന് ഇന്ത്യയുടെ രാജകീയ തിരിച്ചുവരവ്; തിലക് വർമയുടെ ഫിഫ്റ്റിയിൽ ന്യൂസീലൻ...

Save your stories

Sign in