Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചു

സിജെപി നേതാവ് അഭിജീത് ദീപ്‌കെയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐസ നേതാവ് നേഹാ ബോറയെ വിട്ടയച്ചു

സെൻട്രൽ പാർക്കിലേക്ക് നടന്ന തിരംഗ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കസ്റ്റഡിയിലായ CJP നേതാവ് അഭിജീത് ദീപ്‌കെയെ ഇന്ന് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കും. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 126, 170 വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രവേശിക്കരുതെന്ന് കാട്ടി പൊലീസ് രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ലംഘിച്ചെന്നാണ് ആരോപണം. മുൻ കേസിലെ ജാമ്യവ്യവസ്ഥ പ്രകാരം പൊതുസമാധാനം തകർക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടരുതെന്ന നിബന്ധന ദീപ്‌കെ ലംഘിച്ച കാര്യം പൊലീസ് കോടതിയിൽ ചൂണ്ടിക്കാട്ടും.

അതേസമയം, കസ്റ്റഡിയിലെടുത്ത ശേഷം ദീപ്‌കെയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും എവിടെയാണെന്ന വിവരം വെളിപ്പെടുത്തിയില്ലെന്നും സിജെപി ആരോപിച്ചു. അഭിഭാഷകരുമായി സംസാരിക്കാനുള്ള പ്രാഥമിക അവകാശം പോലും നിഷേധിച്ച പൊലീസ്, രാജ്യത്തെ യുവാക്കളെ ഭീകരരെപ്പോലെയാണ് പരിഗണിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

അതേസമയം, ജന്തർമന്തറിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത ഐസ (AISA) നേതാവ് നേഹാ ബോറയെ ഡൽഹി പൊലീസ് വിട്ടയച്ചു. ആർ.കെ. പുരം പൊലീസ് സ്റ്റേഷനിൽ അഞ്ചു മണിക്കൂറോളം ഇവരെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നതായും അവിടെയെത്തിയ അഭിഭാഷകർക്ക് നേഹയെ കാണാനുള്ള അനുമതി നിഷേധിച്ചതായും ഐസ ആരോപിച്ചു.

Related articles

See all
Popular News

ഡൽഹിയിൽ 'തിരംഗ യാത്ര'യ്ക്കിടയില്‍ വൻ പ്രതിഷേധവും സംഘർഷവും: പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

'ചരിത്രത്തിലില്ലാത്ത അനിശ്ചിതത്വം'; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in