Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അബ്ദുൽ റഹീം ഉടൻ നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവെച്ചു,ജയിൽ മോചനം 20 വർഷത്തിന് ശേഷം

അബ്ദുൽ റഹീം ഉടൻ നാട്ടിലേക്ക്; മോചന ഉത്തരവിൽ ഒപ്പുവെച്ചു,ജയിൽ മോചനം 20 വർഷത്തിന് ശേഷം

റിയാദ്: 20 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം ഒടുവില്‍ ജയില്‍ മോചിതനാകുന്നു. റഹീമിന്‍റെ മോചന ഉത്തരവില്‍ ബന്ധപ്പെട്ട അധികൃതര്‍ ഒപ്പുവെച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി അബ്ദുല്‍ റഹീമിനെ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് റിയാദിലെ നിയമസഹായ സമിതി.

2006 നവംബറിലാണ് സൗദി ബാലന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അബ്ദുല്‍ റഹീമിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്നുണ്ടായ വിചാരണയ്‌ക്കൊടുവില്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. സ്‌പോണ്‍സറുടെ ഭിന്നശേഷിക്കാരനായ മകനെ പരിചരിക്കുന്നതിനിടയില്‍ സംഭവിച്ച ഒരു മനഃപൂര്‍വ്വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടത്തിന് കാരണമായത്.

ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം കൈകോര്‍ത്ത് സമാഹരിച്ച 34 കോടി രൂപ ദിയാധനമായി  നല്‍കിയതോടെയാണ് റഹീമിന്റെ വധശിക്ഷ കോടതി നേരത്തെ ഒഴിവാക്കിയത്. ഇതിനുപിന്നാലെ സൗദി പൊതുനിയമപ്രകാരമുള്ള തടവുശിക്ഷ കൂടി പൂര്‍ത്തിയാക്കാന്‍ റിയാദ് ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. ഈ തടവ് കാലാവധിയും ഇപ്പോള്‍ അവസാനിച്ചതോടെയാണ് കോടമ്പുഴയിലെ ഉമ്മയുടെയും ലോകമലയാളികളുടെയും പ്രാര്‍ത്ഥനകള്‍ ഫലം കണ്ട് അബ്ദുല്‍ റഹീമിന്‍റെ മോചനം പൂര്‍ണ്ണമായി യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

Related articles

See all
Popular News

"കെ.കെ. ജയചന്ദ്രനെ തോൽപ്പിക്കാൻ സിപിഎം നേതാക്കൾ സമീപിച്ചു, ശബ്ദരേഖ കൈയിലുണ്ട്"; വൻ വെളിപ്പ...

Popular News

"അന്നം മുടക്കിയെന്ന് പറഞ്ഞവരുടെ കരണത്തടി ജനുവരിയിലറിയാം"; ആലപ്പുഴയിൽ കമ്മ്യൂണിറ്റി കിച്ചൺ...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Save your stories

Sign in