Logo
CHANGE MODE
Fri, Jun 05, 2026 • 04:35 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

'കേരളം തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥ, ആയമാരെ സസ്പെൻഡ്‌ ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ'; മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി.ഡി. സതീശൻ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 03, 2024
1 min read Updated: June 04, 2026
Share:

'കേരളം തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥ, ആയമാരെ സസ്പെൻഡ്‌ ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ'; മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി.ഡി. സതീശൻ
  തിരുവനന്തപുരം: ശിശുക്ഷേമ സമിതിയില്‍ നടന്നത് കണ്ണില്ലാത്ത ക്രൂരതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കിടക്കയില്‍ മൂത്രം ഒഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. കേരളം ഒന്നാകെ അപമാനഭാരത്താല്‍ തലകുനിച്ചു നില്‍ക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അതിക്രൂരമായ സംഭവം നടന്നിട്ടും അത് ഒളിപ്പിച്ചു വച്ചു എന്നത് അതീവ ഗൗരവതരമാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ആയമാരെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ എല്ലാ അവസാനിച്ചുവെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും കരുതരുത്. കുറ്റകൃത്യം ഒളിപ്പിച്ചു വച്ചതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമിതി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സതീശന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇടതു ഭരണകാലത്ത് സിപിഎം നടപ്പാക്കിയ അമിത രാഷ്ട്രീയവത്ക്കരണമാണ് ശിശുക്ഷേമ സമിതിയുടെ ശാപം. ക്രിമിനലുകളുടെ കേന്ദ്രമാക്കി ശിശുക്ഷേമ സമിതിയെ സര്‍ക്കാര്‍ മാറ്റി. ഗുരുതര കുറ്റകൃത്യങ്ങള്‍ ഉണ്ടായിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇത് ഇനിയും അനുവദിച്ചു കൊടുക്കാനാകില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. അതേസമയം രണ്ടര വയസ്സുകാരിക്ക് നേരെ ഉണ്ടായ കൊടും ക്രൂരതയിൽ പ്രതിഷേധിച്ച്  ശിശുക്ഷേമ സമിതി ഓഫീസിലേക്ക് തള്ളിക്കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തി. ഉത്തരവാദികൾ രാജിവെക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറി ഏറെനേരം പ്രതിഷേധം ഉയർത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10