Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൈജു കുറുപ്പ് ചിത്രം 'ആരം'; 'നറുതിങ്കൾ നീ...' ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സൈജു കുറുപ്പ് ചിത്രം 'ആരം'; 'നറുതിങ്കൾ നീ...' ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

കോഴിക്കോട്: സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'ആരം'ത്തിലെ 'നറുതിങ്കൾ നീ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവന്നു. പ്രശസ്ത സംവിധായകൻ ജിസ് ജോയ് വരികൾ കുറിച്ച ഗാനം രോഹിത് ഗോപാലകൃഷ്ണനാണ് ഈണം പകർന്നിരിക്കുന്നത്. ഹരിചരണും ആർത്തി എം. എൻ. അശ്വിനും ചേർന്നാണ് ആലാപനം.

പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ആന്റോയും മകൻ അലനും തമ്മിലുള്ള ആത്മബന്ധമാണ് ഈ ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. സത്യസന്ധനായ ഒരു പൊലീസുദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിനിടയിലെ വൈകാരികമായ സ്വകാര്യ നിമിഷങ്ങളിലേക്ക് വെളിച്ചം വീശുന്ന രംഗങ്ങളിൽ സൈജു കുറുപ്പും മാസ്റ്റർ എറിക് ആദം അലനുമാണ് അഭിനയിച്ചിരിക്കുന്നത്. അർത്ഥസമ്പുഷ്ടമായ വരികളും ഇമ്പമാർന്ന ഈണവും കൊണ്ട് ഈ ഗാനം ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. 'കിനാവള്ളി' എന്ന ചിത്രത്തിന് ശേഷം വിഷ്ണു രാമചന്ദ്രൻ തിരക്കഥയെഴുതിയ ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ പശ്ചാത്തലം കോഴിക്കോടാണ്. അഞ്ചു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്കർ അലി, ഷഹീൻ സിദ്ദിഖ്, ദിനേശ് പ്രഭാകർ, മനോജ് കെ.യു, ജയരാജ് വാര്യർ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. ജെയ്ക്സ് ബിജോയിയുടെ സഹായിയായിരുന്ന രോഹിത് ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനാകുന്നു. ഗുഡ് ഫെല്ലാസ് റിലീസും റോവാൻ എന്റർടൈൻമെന്റും ചേർന്ന് സെപ്റ്റംബറിൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കും.


Related articles

See all
Popular News

സൂര്യ–ജിത്തു മാധവൻ ചിത്രം 'സീൻ': ആദ്യ ഗാനം 'ആതി ഇവ യാരാ' പുറത്തിറങ്ങി; ചിത്രം നവംബർ 6-ന് ത...

Popular News

ജയിലർ 2 ട്രെയ്‌ലറിലെ എഐ അബദ്ധം കണ്ടെത്തി ആരാധകർ; രജിനിയുടെ കയ്യിൽ ആറ് വിരലുകൾ

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Save your stories

Sign in