Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ഡൈ ചെയ്ത് മടുത്തു, ഇതാണ് ഒറിജിനൽ ലുക്ക് , ആമിർ ഖാന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

'ഡൈ ചെയ്ത് മടുത്തു, ഇതാണ് ഒറിജിനൽ ലുക്ക് , ആമിർ ഖാന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

'ഡൈ ചെയ്ത് മടുത്തു, ഇതാണ് ഒറിജിനൽ ലുക്ക് , ആമിർ ഖാന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ

ബോളിവുഡ് താരം ആമിർ ഖാന്റെ ഏറ്റവും പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വലിയ ചർച്ചയാകുന്നത്. മുംബൈയിൽ നടന്ന 'സെലിബ്രേറ്റ് സിനിമ ഫെസ്റ്റിവൽ 2026'ന്റെ ഭാഗമായി പ്രശസ്ത സംവിധായകൻ സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്ത ചർച്ചയിലാണ് നരച്ച മുടിയും താടിയുമായി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത്. പൂക്കളുടെ ഡിസൈനുള്ള ഷർട്ടും കറുത്ത പാന്റും കണ്ണടയും ധരിച്ചെത്തിയ ആമിറിന്റെ പുതിയ രൂപം ആരാധകരെയും മാധ്യമപ്രവർത്തകരെയും ഒരുപോലെ അമ്പരപ്പിച്ചു.

വരാനിരിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള മേക്ക് ഓവറാണോ ഇതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും, ഇതൊരു സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റമല്ലെന്ന് ആമിർ വ്യക്തമാക്കി. തനിക്ക് മുടി ഡൈ ചെയ്ത് മടുത്തെന്നും അതുകൊണ്ടാണ് സ്വാഭാവിക ലുക്കിലേക്ക് മാറിയതെന്നുമായിരുന്നു താരത്തിന്റെ തമാശ കലർന്ന മറുപടി. എന്നാൽ ആമിറിന്റെ വാക്കുകൾ സുഭാഷ് ഘായി പൂർണ്ണമായി വിശ്വസിച്ചില്ല. ആമിറിനെ ഇതുപോലെ വ്യത്യസ്തമായൊരു ലുക്കിൽ കണ്ടാൽ പുതിയ ഏതോ കഥാപാത്രത്തെക്കുറിച്ച് പഠിക്കുകയാണെന്ന് വേണം കരുതാന്‍ എന്നായിരുന്നു സുഭാഷ് ഘായിയുടെ പ്രതികരണം.

അതേസമയം, ആമിറിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വലിയ വികാരനിർഭരമായ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. 90-കളിൽ നമ്മളെ രസിപ്പിച്ച പ്രിയതാരങ്ങൾ പ്രായമായി ഓർമ്മകളിലേക്ക് മാറുകയാണെന്ന കുറിപ്പോടെ നമൻ പണ്ഡിറ്റ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച വീഡിയോ തരംഗമായി മാറി. "ആമിർ ഖാൻ സർ ആദ്യമായി ഒരു യഥാർഥ 60-കാരനെപ്പോലെ കാണപ്പെടുന്നു. ഇത് സ്വാഭാവികമാണെങ്കിലും മനസ്സിന് ചെറിയൊരു വിഷമം ഉണ്ടാക്കുന്നുണ്ട്" എന്ന കുറിപ്പോടെയാണ് ആരാധകർ ഈ മാറ്റത്തെ ഏറ്റെടുത്തിരിക്കുന്നത്.


Related articles

See all
Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...

Popular News

വിജയ് ഫ്ലാഗ് ഓഫ്, അജിത് ട്രാക്കിൽ; സിൽവർസ്റ്റോണിൽ താരപ്പൊലിമയോടെ ലെ മാൻസ് കപ്പ്

Popular News

‘എസ്ഐആറിന് ശേഷം വോട്ടവകാശം റദ്ദാക്കി’; ബെംഗളൂരു വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയെന്ന്...

Popular News

റെക്കോർഡുകൾ തകർത്ത് 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'; രണ്ട് ദിവസത്തിൽ 131 കോടിക്ക് മുകളിൽ കളക...

Save your stories

Sign in