Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

വെളിച്ചെണ്ണ നിർമിക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു; ഏഴ് ലക്ഷം രൂപയുടെ നഷ്ടം

വെളിച്ചെണ്ണ നിർമിക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു; ഏഴ് ലക്ഷം രൂപയുടെ നഷ്ടം
  അമ്പലപ്പുഴ: നീർക്കുന്നത്ത് വെളിച്ചെണ്ണ നിർമിക്കുന്ന സ്ഥാപനത്തിന് തീപിടിച്ചു. ഏകദേശം 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നീർക്കുന്നം ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കേരാ ദിൻ എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. കൊപ്രാ ഉണക്കുന്ന ഡ്രയറിന്‍റെ ഗ്യാസ് സിലിണ്ടറിന് ചോർച്ചയുണ്ടായതാണ് തീപിടിക്കാൻ കാരണം. ഈ സമയം കടയിലുണ്ടായിരുന്ന ഉടമ പി.കെ. രാജീവും ജീവനക്കാരി സൂര്യയും പുറത്തേക്കിറങ്ങി രക്ഷപെട്ടു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും അതി രൂക്ഷമായ പുക കാരണം ആർക്കും അടുത്തേക്ക് ചെല്ലാൻ കഴിഞ്ഞില്ല. പിന്നീട് ആലപ്പുഴ തകഴി എന്നിവിടങ്ങളിൽ നിന്നായി 5 യൂണിറ്റ് ഫയർ ഫോഴ്സെത്തി കടയുടെ ചില്ല് തകർത്താണ് രക്ഷാ പ്രവർത്തനം നടത്തിയത്. ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേർന്ന് 2 മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണക്കാൻ കഴിഞ്ഞത്. ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയുടെ കൊപ്ര, വെളിച്ചെണ്ണ, യന്ത്രമഗ്രികൾ എന്നിവയടക്കം എല്ലാം കത്തി നശിച്ചു. ഏകദേശം 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം മോടിപിടിപ്പിച്ചതിന് ശേഷം ഒരാഴ്ച മുമ്പാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in