Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മൈദ,ഗോതമ്പ് എന്നിവയിൽ നിന്നുള്ള അലർജിയെ തുടർന്ന് 16 കാരി മരിച്ചു

മൈദ,ഗോതമ്പ് എന്നിവയിൽ നിന്നുള്ള അലർജിയെ തുടർന്ന് 16 കാരി മരിച്ചു
ഇടുക്കി: മൈദ,ഗോതമ്പ് എന്നിവയിൽ നിന്നുള്ള അലർജിയെ തുടർന്ന് ചികിത്സക്കെത്തിച്ച 16 കാരി മരിച്ചു. ഇടുക്കി വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയലിന്‍റെ മകൾ  നയൻമരിയ സിജു ആണ് മരിച്ചത്. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കളിൽ നിന്നുള്ള അലർജിയെ തുടർന്ന് കുട്ടിക്ക് മുൻപ് ചികിത്സാ തേടിയിരുന്നു. അടുത്തിടെയായി രോഗം ഭേദപ്പെട്ടതായി തോന്നിയതിനെ തുടർന്ന് ചെറിയതോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങി. ഇന്നലെ വൈകിട്ട് പൊറോട്ട കഴിച്ചതോടെ അസ്വസ്ഥത ഉണ്ടായി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . വെന്‍റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ നില പെട്ടെന്ന് ഗുരുതരമാവുകയും ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ തക്ക സമയത്ത് വേണ്ട ചികിത്സ ലഭിച്ചില്ല എന്നും പരാതിയുണ്ട്.

Related articles

See all
Latest News

"ലോൺ ആപ്പുകളുടെ ക്രൂരത അവസാനിപ്പിക്കണം; ജാമ്യമില്ലാക്കുറ്റമാക്കാൻ നിയമം വേണം": കേന്ദ്ര ധനമ...

Latest News

'ഉമ്മൻ ചാണ്ടിയുടെ നേട്ടങ്ങൾ സ്വന്തം അക്കൗണ്ടിലാക്കി പിണറായി; ശവംതൂക്കികളല്ല, സി.പി.എം ശവംത...

Latest News

'പാർട്ടിയെ ചതിച്ചാൽ തീർത്തുകളയും'; എസ്. രാജേന്ദ്രനെതിരെ കൊലവിളിയുമായി എം.എം. മണി

Latest News

'പ്രതിപക്ഷം എതിര്‍ത്തിട്ടും ആന്റണി രാജുവിനെ പിണറായി മന്ത്രിയായി കൊണ്ടുനടന്നു'; കൊള്ളക്കാര്...

Save your stories

Sign in