അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് 126 കോടി രൂപ വിദേശ അക്കൗണ്ടിലേക്ക് കൈമാറിയ സംഭവത്തില്‍ റിപ്പോർട്ടർ ചാനലിലെ ആന്‍റോ അഗസ്റ്റിന്‍ ജി എസ് ടി ഓഫീസിലെത്തി മൊഴി നല്‍കി.
22.68 കോടി രൂപ സേവന നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കാഞ്ഞങ്ങാട്ടെ ജി എസ് ടി ഓഫീസില്‍ നിന്ന് സമൻസ് അയച്ചിരുന്നു. റിവേഴ്സ് ചാർജ് ഇനത്തിലാണ് നികുതിയടക്കാൻ ആവശ്യപ്പെട്ടത്. ജി എസ് ടി വിഭാഗത്തിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ പണം കൈമാറിയതായി ബോധ്യപ്പെടുകയും സേവന നികുതി അടച്ചിട്ടില്ലെന്ന് മനസിലാക്കുകയും ചെയ്തു. ഇതേത്തുടർന്ന് ആന്‍റോ അഗസ്റ്റിന് ആദ്യം നോട്ടീസും പിന്നീട് സമൻസും അയക്കുകയായിരുന്നു.
കഴിഞ്ഞ ഇടതുമുന്നണി സർക്കാർ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നിരുന്നില്ല. അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാൻ മെസി വരുമെന്ന് നിരവധി തവണ മാധ്യമങ്ങളോട് ആവർത്തിക്കുകയും ചെയ്തു. ആന്‍റോ അഗസ്റ്റിനായിരുന്നു ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നീക്കിയിരുന്നുത്. ഇതിലാണ് ഇപ്പോള്‍ ജി എസ് ടി വിഭാഗത്തിന്‍റെ ഇടപെടല്‍.