Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ട്രാക്കിലും ഫീൽഡിലും ചരിത്രമെഴുതാൻ കൗമാരതാരങ്ങൾ; സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ

ട്രാക്കിലും ഫീൽഡിലും ചരിത്രമെഴുതാൻ കൗമാരതാരങ്ങൾ; സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ

68-ാമത് കേരള സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാടൊരുങ്ങിയതായി സംഘാടക സമിതി ചെയർമാൻ എം.എ. റസാഖ് മാസ്റ്റർ . ഒക്ടോബർ 25 മുതൽ 31 വരെ ചാത്തമംഗലത്തെ എൻ.ഐ.ടി. സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. ഒളിമ്പിക്സ് മാതൃകയിലുള്ള മത്സരങ്ങൾക്കൊപ്പം ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ഇൻക്ലൂസീവ് സ്പോർട്സ് മത്സരങ്ങളും ഇത്തവണത്തെ പ്രധാന ആകർഷണമായിരിക്കും. കായിക താരങ്ങൾ, ടീം മാനേജർമാർ, പരിശീലകർ, ഒഫീഷ്യൽസ്, സംഘാടകർ എന്നിവരടക്കം പതിനഞ്ചായിരത്തിലധികം പേർ മേളയുടെ ഭാഗമാകും.

മുഖ്യമന്ത്രി വി.ഡി. സതീശൻ കായികമേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ഒളിമ്പ്യൻ പി.ടി. ഉഷ എം.പി. ദീപശിഖ തെളിയിക്കും. നാലായിരത്തോളം കായിക താരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും, മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടും. 10 വേദികളിലായി നടക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്.

റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് കായിക താരങ്ങളെ മത്സര വേദികളിലേക്കും താമസ സ്ഥലങ്ങളിലേക്കും എത്തിക്കുന്നതിനായി 'ഒളിമ്പിക്സ് എക്സ്പ്രസ്സ്' എന്ന പേരിൽ പ്രത്യേക ഗതാഗത സംവിധാനവും ഒരുക്കിയിട്ടുണ്ട്. മേളയുടെ സമാപന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഒളിമ്പ്യൻ അഞ്ചു ബോബി ജോർജ് വിശിഷ്ടാതിഥിയാകുന്ന ചടങ്ങിൽ താരങ്ങൾക്കുള്ള പുരസ്കാരങ്ങൾക്കൊപ്പം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും വിതരണം ചെയ്യും.

Related articles

See all
Popular News

'സർക്കാരുമായി പുലർത്തിയത് ഊഷ്മള ബന്ധം': ഗവർണർ രാജേന്ദ്ര അർലേക്കർക്ക് നന്ദിയറിയിച്ച് മുഖ്യമ...

Popular News

പൂജ അവധി ദിനങ്ങളിൽ ജനപ്രിയ യാത്രയായി കൊച്ചി വാട്ടർ മെട്രോ; റൈഡർഷിപ്പ് 79 ലക്ഷം കടന്നു.

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകില്ല; കത്ത് നല്‍കി പിണറായി

Popular News

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കും; 800 തസ്തികകൾ സൃഷ്ടിക്കാൻ ശുപാർശയെന്ന് മന്ത്രി...

Save your stories

Sign in