Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കൗമാര കേരളം തൃശൂരിലേക്ക്; 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

കൗമാര കേരളം തൃശൂരിലേക്ക്; 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും
തൃശൂര്‍: സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അരങ്ങുണരുന്നു. ജനുവരി 18 വരെ നീണ്ടുനില്‍ക്കുന്ന ഈ കലാമാമാങ്കത്തില്‍ 15,000-ത്തിലധികം വിദ്യാര്‍ഥി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ന് രാവിലെ 10 മണിക്ക് പാറമേക്കാവിന് എതിര്‍വശത്തെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 9 മണിക്ക് പ്രധാന വേദിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പതാക ഉയര്‍ത്തും. തൃശൂരിന്റെ തനത് പൂരപ്രൗഢി വിളിച്ചോതുന്ന രീതിയിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പാണ്ടിമേളവും കുടമാറ്റവും ചടങ്ങിന് മാറ്റുകൂട്ടും. 64-ാം കലോത്സവത്തെ പ്രതീകാത്മകമായി സൂചിപ്പിച്ചുകൊണ്ട് 64 കുട്ടികള്‍ കുടമാറ്റത്തില്‍ അണിനിരക്കും. പൂക്കളുടെ പേരുകള്‍ നല്‍കിയ 25 വേദികളിലായാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളകളിലൊന്നായ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുമ്പോള്‍ തൃശൂര്‍ നഗരം വലിയൊരു ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ്.

Related articles

See all
Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Popular News

കേരളത്തെ ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കാന്‍ വന്‍ പദ്ധതികള്‍; കോഴിക്കോട് രാജ്യത്തെ ആദ്യ അവയവമാറ...

Popular News

'ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട; എതിരഭിപ്രായങ്ങളെ തമസ്കരിക്കുന്ന പാർട്ടിയാണ് സ...

Save your stories

Sign in