Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'56 ഇഞ്ച് കളിപ്പാട്ടം, താക്കോല്‍ ചൈനയുടെ കൈവശം'; ഐടിബിപി വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ്

'56 ഇഞ്ച് കളിപ്പാട്ടം, താക്കോല്‍ ചൈനയുടെ കൈവശം'; ഐടിബിപി വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകാറുണ്ടെന്ന ഐടിബിപി മേധാവി ജനറല്‍ ശത്രുജീത് കപൂറിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. സംഭവങ്ങള്‍ മാസങ്ങളോളം സര്‍ക്കാര്‍ രഹസ്യമാക്കി വെച്ചുവെന്ന് പവന്‍ ഖേര ആരോപിച്ചു. ചൈനയും അമേരിക്കയും ഇസ്രായേലും നിയന്ത്രിക്കുന്ന ഒരു കളിപ്പാട്ടത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉപമിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

'ലോകമെമ്പാടും ചൈനീസ് കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്നുണ്ട്. നമ്മുടെ രാജ്യത്തുമുണ്ട് 56 ഇഞ്ചിന്റെ ഒരു കളിപ്പാട്ടം; അതിന്റെ താക്കോല്‍ ചൈനയുടെ കൈവശമാണ്. അത് അമേരിക്കയുടെയും ഇസ്രായേലിന്റെയും കൈവശവുമുണ്ട്.' - പവന്‍ ഖേര പറഞ്ഞു.

പൊതുജനം നേരത്തെ തന്നെ സംശയിച്ചിരുന്നതും എന്നാല്‍ ജൂലൈ മുതല്‍ സര്‍ക്കാര്‍ മൂടിവെച്ചിരുന്നതുമായ വിവരങ്ങളാണ് ഐടിബിപി മേധാവിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതികൂല സാഹചര്യങ്ങളിലും അതിര്‍ത്തിയില്‍ രാജ്യത്തിനായി പോരാട്ടം നടത്തുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

രാജസ്ഥാനിലെ അല്‍വാറിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് കോളജില്‍ ഐടിബിപി ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെയാണ്, അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലെ വിവിധയിടങ്ങളില്‍ ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലുകള്‍ തുടരുന്നുവെന്ന് ഐടിബിപി മേധാവി സ്ഥിരീകരിച്ചത്. വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ നിലവിലുള്ള സംഘര്‍ഷങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ആദ്യമായാണ് പുറത്തുവരുന്നത്.

യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള തക്‌സിങ് മേഖലയിലെ പ്രധാന പട്രോളിങ് പോയിന്റുകളിലേക്ക് ഇന്ത്യന്‍ സൈന്യത്തിന് ചൈനീസ് സൈന്യം പ്രവേശനം നിഷേധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ജൂലൈയില്‍ പുറത്തുവന്നിരുന്നു. സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഡല്‍ഹിയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴും അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

Related articles

See all
Popular News

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; നിരവധി കേസുകളില്‍ പ്രതി; ഹിമാന്‍ഷു ഭാവു അമേരി...

Popular News

സമാധാന ബോണ്ടിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; നേഹ ബോറ സുപ്രീംകോടതിയെ സമീപിച്ചേക്കും

Popular News

ഡല്‍ഹി പ്രതിഷേധം; സമാധാന ബോണ്ടിനെതിരായ നേഹയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

Popular News

“വോട്ട് ചോരി ഇനി അനുവദിക്കില്ല”; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ.സി. വേണുഗോപാൽ

Save your stories

Sign in