Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കഞ്ഞിക്കുഴി ചിൽഡ്രൻസ്ഹോമിൽ നിന്ന് 3 കുട്ടികളെ കാണാതായി; തിരച്ചിൽ ഊർജ്ജിതം

കഞ്ഞിക്കുഴി ചിൽഡ്രൻസ്ഹോമിൽ നിന്ന് 3 കുട്ടികളെ കാണാതായി; തിരച്ചിൽ ഊർജ്ജിതം
  ആലപ്പുഴ: ശിശു ക്ഷേമ സമിതിയുടെ കഞ്ഞിക്കുഴിയിലെ ഹോപ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ വൈകീട്ട് മുതൽ കാണാതായ 3 ആൺകുട്ടികളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കുട്ടികൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതായി മാരാരിക്കുളം പോലീസ് അറിയിച്ചു. 15ഉം 14ഉം 16ഉം വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇന്നലെ അവധി ദിവസമായതിനാൽ കുട്ടികൾ പുറത്തുപോയതായിരുന്നു. എന്നാൽ വൈകുന്നേരം കുട്ടികൾ തിരിച്ചുവന്നില്ല. ഈ സാഹചര്യത്തിലാണ് കുട്ടികളെ കാണാനില്ലെന്ന് അധിക‍ൃതർ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ‌ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബസ് സ്റ്റാന്‍റുകളിലും ന​ഗരത്തിന്‍റെ വിവിധയിടങ്ങളിലുമാണ് പരിശോധന. മറ്റു പോലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചിട്ടുണ്ട്.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in