Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

24 മണിക്കൂറിനിടെ 3.43 ലക്ഷം കൊവിഡ് കേസുകള്‍ ; 13 സംസ്ഥാനങ്ങളിൽ രോഗികൾ കുറഞ്ഞു, നേരിയ ആശ്വാസം

24 മണിക്കൂറിനിടെ 3.43 ലക്ഷം കൊവിഡ് കേസുകള്‍ ; 13 സംസ്ഥാനങ്ങളിൽ രോഗികൾ കുറഞ്ഞു, നേരിയ ആശ്വാസം
ന്യൂഡൽഹി :  രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തൊട്ടു മുമ്പത്തെ ദിവസത്തെക്കാള്‍ 20,000 രോഗികളുടെ കുറവാണ് രേഖപ്പെടുത്തിയത്. മേയ് 13ന് 3.62 ലക്ഷമായിരുന്നു രാജ്യത്തെ കൊവിഡ് രോഗികള്‍. പ്രതിദിന കോവിഡ് രോഗബാധയിൽ 6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.35ൽ നിന്ന് 18.3 ആയി കുറഞ്ഞു. 4000 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന മരണങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ (4,120) 120  കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്തുടനീളം 2,40,46,809 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,00,79,599 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 37,04,893 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. 2,62,317 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് കാരണം ജീവന്‍ നഷ്ടമായത്. 13 സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് മുന്നിൽ. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 42,582 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ മറ്റു സംസ്ഥാനങ്ങൾ. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ 49.79 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണ്. രാജ്യത്തുടനീളം 17,92,98,584 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നൽകി. 31,13,24,100 പേരുടെ സാമ്പിൾ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 18,75,515 സാമ്പിളുകൾ പരിശോധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related articles

See all
Popular News

"എസ്.ഐ.ആറിന്റെ പേരിൽ ജനാധിപത്യത്തെ കൊലപ്പെടുത്തുന്നു": ബി.ജെ.പി. സർക്കാരിനെതിരെ കെ.സി. വേണ...

Popular News

"ക്രമസമാധാനം പൂർണ്ണമായും തകർന്നു"; മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷം; മുഖ്യമന്ത്രി രാജിവെച്...

Popular News

സൽമാനെ പുകഴ്ത്തി, ഹിറ്റ്‌ലിസ്റ്റിലായി; ടൈഗർ ഷ്രോഫിന് നേർക്കുള്ള ബിഷ്‌ണോയി സംഘത്തിന്റെ വധശ്...

Popular News

അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

Save your stories

Sign in