Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിടും; ശനിയാഴ്ച വരെ അടച്ചിടാന്‍ നിര്‍ദേശം

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിടും; ശനിയാഴ്ച വരെ അടച്ചിടാന്‍ നിര്‍ദേശം
രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. ശനിയാഴ്ച വരെയുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. ഇന്നത്തെ 430 സര്‍വീസുകളാണ് ഇതോടെ റദ്ദാക്കിയത്. രാജ്യത്തെ ഷെഡ്യൂള്‍ഡ് സര്‍വീസുകളുടെ മൂന്നുശതമാനം റദ്ദാക്കിയത്. ശ്രീനഗര്‍, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സര്‍, ലുധിയാന, പട്യാല, ഭട്ടിന്‍ഡ, ഹല്‍വാര, പഠാന്‍കോട്ട്, ഭുംതര്‍, ഷിംല, ഗാഗ്ഗല്‍, ധര്‍മശാല, കിഷന്‍ഗഢ്, ജയ്സല്‍മേര്‍, ജോധ്പുര്‍, ബിക്കാനീര്‍, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയര്‍, ഹിന്‍ഡന്‍ തുടങ്ങിയ വിമാനത്താവളങ്ങളി്‌ലെ സര്‍വീസുകള്‍് നിര്‍ത്തിവെച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ വ്യോമപാത പൂര്‍ണ്ണമായും ഒഴിവാക്കാനാണ് ഇങ്ങനെയൊരു നീക്കത്തിലേക്ക് കടന്നത്. നേരത്തെ തന്നെ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കിയായിരുന്നു ഇന്ത്യ നീങ്ങിയിരുന്നത്. വിദേശ വിമാനക്കമ്പനികളും സുരക്ഷയെ മാനിച്ച് പാക് വ്യോമാതിര്‍ത്തി ഉപയോഗിക്കുന്നത് നിര്‍ത്തി വച്ചിട്ടുണ്ട്.

Related articles

See all
Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Popular News

നവരാത്രി തിരക്ക്; ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപി...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

പാറ്റകൾക്ക് പിന്നാലെ ഈച്ചകളും രാഷ്ട്രീയത്തിലേക്ക്; സൈബറിടത്ത് തരംഗമായി 'മഖി ജനതാ പാർട്ടി'

Save your stories

Sign in