Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതിയ ചുവടുവെപ്പായി കിം-ട്രംപ് കൂടിക്കാഴ്ച

പുതിയ ചുവടുവെപ്പായി കിം-ട്രംപ് കൂടിക്കാഴ്ച
ലോകം ആകാംക്ഷയോടെ കാത്തിരുന്ന ട്രംപ്-കിം ആദ്യ കൂടിക്കാഴ്ച വിജയകരം. ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഒപ്പിട്ടു. അഭിമാനകരമായ മുഹൂർത്തമെന്ന് ട്രംപ്. ചരിത്ര ബന്ധത്തിന് തുടക്കം കുറിച്ചതിൽ സന്തോഷമെന്ന് കിം ജോങ് ഉൻ. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിൽ നാല് മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഇരു രാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവെച്ചത്. ഭൂതകാലം മറക്കുമെന്നും നിർണായക മാറ്റങ്ങൾക്ക് ലോകം സാക്ഷ്യം വഹിക്കുമെന്നും ഇരുനേതാക്കളും പറഞ്ഞു. മറ്റുള്ളവർ കരുതിയതിനേക്കാൾ ഫലപ്രദമായ ചർച്ചകളാണ് നടന്നതെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. കൊറിയയുമായുള്ള ബന്ധം വ്യത്യസ്തമാണെന്ന് വ്യക്തമാക്കിയ ട്രംപ് കിം ജോങ് ഉന്നിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു. സമാധാനത്തിലേക്കുള്ള മികച്ച ചുവടുവെപ്പാണിതെന്ന് കിം ജോങ് ഉന്നും പ്രതികരിച്ചു. ചർച്ച യാഥാർഥ്യമാക്കിയ ട്രംപിന് കിം നന്ദി പറഞ്ഞു. ചർച്ച ഫലപ്രദമായതിന് പിന്നാലെ ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ഇരുരാജ്യങ്ങളുടേയും പതാകകള്‍ക്ക് മുമ്പിൽ നേതാക്കൾ ഹസ്തദാനം നൽകിക്കൊണ്ടാണ് കൂടിക്കാഴ്ച തുടങ്ങിയത്.

Related articles

See all
Popular News

സമുദ്രാന്തര കേബിളിന് തകരാർ; പാകിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു

Popular News

ട്രംപിനെയും ഉന്നത നേതാക്കളെയും വധിക്കാൻ ഗൂഢാലോചന; പാകിസ്താൻ പൗരന് 27.5 വർഷം തടവുശിക്ഷ

Popular News

വിശ്വാസികളുടെ ഇടയിൽ സുരക്ഷാ വീഴ്ച; പെറുവിൽ അഭിവാദ്യം ചെയ്യുന്നതിനിടെ മാർപാപ്പയുടെ കണ്ണിൽ ജ...

Popular News

'ഞങ്ങൾ നിങ്ങളെ കണ്ടെത്തും'; യു.എസ്. നാവിക ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇറാന്റെ വധഭീ...

Save your stories

Sign in