Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും മോദി ശ്രദ്ധതിരിച്ച് വിടുന്നു; കള്ളം മാത്രം പറയുന്ന മോദിയെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും: പ്രിയങ്കാ ഗാന്ധി

രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും മോദി ശ്രദ്ധതിരിച്ച് വിടുന്നു; കള്ളം മാത്രം പറയുന്ന മോദിയെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും: പ്രിയങ്കാ ഗാന്ധി
  ഝാർഖണ്ഡ്/ റാഞ്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭരണഘടനയെ തട്ടിയെടുക്കാനും, ജനാധിപത്യം നശിപ്പിക്കാനും പ്രധാനമന്ത്രി ശ്രമിക്കുകയാണെന്ന് പ്രിയങ്കാ ഗാന്ധി. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മയും- വിലക്കയറ്റവുമാണ്. ജനങ്ങളോട് കള്ളം മാത്രം പറയുന്ന നേതാവിനെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും പ്രിയങ്കാ ഗാന്ധി ഝാര്‍ഖണ്ഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. രാജ്യം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും പ്രധാനമന്ത്രി ശ്രദ്ധതിരിച്ച് വിടുകയാണെന്ന് പ്രിയങ്കാ ഗാന്ധി. തൊഴിലില്ലായ്മയും- വിലക്കയറ്റവും പോലുള്ള വിഷയങ്ങളില്‍ പരിഹാരം കാണാതെ സ്ത്രീകളുടെ താലിമാല പൊട്ടിച്ച് നുഴഞ്ഞ് കയറ്റക്കാര്‍ക്ക് നല്‍കുമെന്നടക്കമുള്ള കാര്യങ്ങളിലേക്ക് വിഷയം മാറ്റുകയാണ് അദ്ദേഹം. 2015-16ല്‍ ഓരോ വര്‍ഷവും 2 കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന്  പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ 10 വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്ത് 20 കോടി തൊഴിലവസരങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നതെന്ന് പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഇലക്ടറല്‍ ബോണ്ടിലൂടെയും മോദി കോടികളുടെ തട്ടിപ്പാണ് നടത്തിയത്. ബോണ്ട് വാങ്ങി സംഭാവന നല്‍കിയവരെല്ലാം ഇഡി-സിബിഐ അന്വേഷണം നേരിടുന്നവരോ ഭയപ്പെടുന്നവരോ ആണെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.

Related articles

See all
Popular News

നെയ്യുടെയും വെണ്ണയുടെയും വില കൂട്ടി അമൂൽ; പുതിയ നിരക്കുകൾ നിലവിൽ

Popular News

വാട്സ്ആപ്പിൽ ഒരു 'Hi' അയച്ചാൽ മതി ഇനി PF ബാലൻസ് അറിയാം; പുതിയ സേവനവുമായി ഇ.പി.എഫ്.ഒ

Popular News

2036 ഒളിമ്പിക്‌സ് ആതിഥേയത്വം; ഇന്ത്യയോട് മത്സരിക്കാൻ ഏഴ് രാജ്യങ്ങൾ, അന്തിമ പട്ടിക പുറത്തുവ...

Popular News

ജനവിധിയിലൂടെയല്ല, മറിച്ച് വോട്ട് അട്ടിമറിച്ചാണ് ബി.ജെ.പി അധികാരത്തിലെത്തിയത്; മോദിക്കെതിരെ...

Save your stories

Sign in