Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പാകിസ്ഥാന്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടു; ഡല്‍ഹിയില്‍ നിര്‍ണായക കൂടിയാലോചനകള്‍

പാകിസ്ഥാന്‍ വിമാനം ഇന്ത്യ വെടിവെച്ചിട്ടു; ഡല്‍ഹിയില്‍ നിര്‍ണായക കൂടിയാലോചനകള്‍
അതിര്‍ത്തി ലംഘിച്ച പാക് എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാക് അധീന കശ്മീരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ഉള്ളിലാണ് വിമാനം വെടിവെച്ചിട്ടത്. രജാരിയില്‍ പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചിരുന്നു. പാകിസ്ഥാന്റെ മൂന്ന് പോര്‍ വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് പാക് വിമാനം ബോംബുകള്‍ വര്‍ഷിച്ചു. എന്നാല്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. കശ്മീരിലെ രജൗറിയിലും നൗഷേരയിലുമാണ് പാക് വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചത്. പാക് പോര്‍ വിമാനങ്ങള്‍ രജൗറിയില്‍ ബോംബിട്ടതിന്റെ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. പാക് സൈന്യത്തിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിര്‍ണായക കൂടിയാലോചനകള്‍ തുടരുകയാണ്. അര്‍ധസൈനിക വിഭാഗങ്ങളുടെ മേധാവിമാരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ രാവിലെ സൈനിക മേധാവിമാരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബിഎസ് ധനോവ, നാവിക സേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലാംബ, റോ, ഇന്റലിജന്‍സ് മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്ഥാന്‍ തിരിച്ചടിക്കാനുള്ള സാധ്യത പരിഗണിച്ച് ഇന്ത്യ വ്യോമപ്രതിരോധ സംവിധാനം സേന ഒരുക്കിയിട്ടുണ്ട്. അതിര്‍ത്തിയിലെ ഗ്രാമീണരെയും സൈന്യം ഒഴിപ്പിച്ചിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീരിലെ നാലു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. ശ്രീനഗര്‍, ജമ്മു, ലേ, പത്താന്‍കോട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമം നടത്തിയേക്കുമെന്ന മുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് മുന്‍കരുതലായി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്.

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in