‘മേയര്‍ മാത്രമാണ് താരം’ മറ്റ് പ്രവര്‍ത്തകര്‍ ഒന്നുമല്ല; വി.കെ. പ്രശാന്തിനെച്ചൊല്ലി പാര്‍ട്ടിയില്‍ ചേരിപ്പോര്

B.S. Shiju
Sunday, August 18, 2019

നേതാക്കളെ ബിംബവത്കരിക്കുന്ന പ്രവണത അനുവദിക്കുകയില്ലെന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിക്കുമ്പോഴും തിരുവനന്തപുരം നഗരസഭ മേയര്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്ന പ്രത്യേക പ്രചാരണത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ മുറുമുറുപ്പ്. മേയറെ മഹത്വവല്‍ക്കരിക്കുന്ന ഒരു വിഭാഗം നേതാക്കളുടെ നിലപാടിനോട് യോജിക്കാനാവില്ലന്ന് മറു വിഭാഗം വ്യക്തമാക്കി. ഇതോടെ പാര്‍ട്ടി ജില്ലാ ഘടകത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പനും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി ശിവന്‍കുട്ടിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി.

വട്ടിയൂര്‍ക്കാവ് തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് മേയര്‍ വി.കെ പ്രശാന്തിനെ മഹത്വവല്‍ക്കരിക്കാനുള്ള സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ശക്തമായി രംഗത്തിറിങ്ങിയിരിക്കുകയാണ്. സമാനമായ രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അവഗണിച്ചത് എന്തിനാണ് ചോദ്യമാണ് സി.പി.എമ്മില്‍ ഉയരുന്നത്. ഓരോ ലോഡ് വസ്തുക്കള്‍ ദുരന്തമേഖലയിലേക്ക് പോകുബോഴും അതിന്റെ എണ്ണം വ്യക്തമാക്കി മേയര്‍ സമൂഹ മാധ്യമങ്ങളില്‍ പോസറ്റ് ചെയ്തത് സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന് വേണ്ടിയാണന്നാണ് സി.പി.എമ്മിനുള്ളിലെ ആരോപണം. ഇത് ശരിവെയ്ക്കുന്ന നിലപാടാണ് പാര്‍ട്ടിയിലെ വി.കെ. പ്രശാന്ത് പ്രചാരകര്‍ സ്വീകരിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ ചില ഘടകങ്ങള്‍ മേയര്‍ വി.കെ പ്രശാന്തിന് എതിരാണന്ന് പാര്‍ട്ടി നേത്യത്വം തിരിച്ചറിയുന്നുണ്ട്. ഇത് മുന്നില്‍ കണ്ട് കഴക്കൂട്ടം മണ്ഡലത്തിലെ പ്രതിനിധീരിക്കുന്ന മന്ത്രി കടകം പള്ളി സുരേന്ദ്രനെ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനമാണ് മറുചേരി ആസുത്രണം ചെയ്യന്നത്. വി.കെ പ്രശാന്തിനെ മുന്‍ നിറുത്തി കടകംപള്ളി സുരേന്ദ്രന് എതിരെ ഉള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് വി.ശിവന്‍കുട്ടിയും ജില്ല സെക്രട്ടറി ആ നാവുര്‍ നാഗപ്പനുമാണ്.. പ്രളയ കെടുതിയില്‍ പോലും സി.പി.എം വിഭാഗിയതയാണ് തല് സ്ഥാന ജില്ലയില്‍ നിഴലിക്കുന്നത്. വി.കെ പ്രശാന്തിനെ മഹത്വവല്‍ക്കരിക്കാനുള്ള നീക്കത്തിന് എതിരെ മന്ത്രി കടകംപള്ളി സുരന്ദ്രനെ അനുകിക്കുന്നവര്‍ ശക്തമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. പാര്‍ട്ടിയിലെ നിലവിലെ ചേരിതിരിവ് സി.പി.എം തിര വനന്തപുരം ജില്ലാ ഘടകത്തില്‍ കീറാമുട്ടിയായി തുടരുകയാണ്.

 

https://youtu.be/ZbzRzfVa_Co