ഭീകരതയെ രാഷ്ട്രം ഒറ്റക്കെട്ടായി ചെറുക്കും: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, February 15, 2019

Ramesh-Chennithala

ഭാരതത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകര്‍ക്കാന്‍ ഭീകരര്‍ നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രം ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കാശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞ സി ആര്‍ പി എഫ് സൈനികര്‍ക്ക് അദ്ദേഹം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഇന്ത്യയെ തകര്‍ക്കുന്നതിന് അതിര്‍ത്തിക്കപ്പുറത്ത് നിന്നുമുയരുന്ന എല്ലാ നീക്കങ്ങളെയും നിര്‍ദ്ദാക്ഷണ്യം അടിച്ചമര്‍ത്തണം. രാജ്യം ഒന്നിച്ച് നിന്ന് ഭീകരതയെ ചെറക്കേണ്ട സമയം ആണിത്. നമ്മുടെ സൈനികരുടെ മഹാത്യാഗത്തിന് മുന്നില്‍ രാഷ്ട്രം തലകുനിക്കുകയാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികള്‍ വസന്ത് കുമാറിന്റെ കുടംബത്തിന് എല്ലാവിധ സഹായങ്ങളും എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.[yop_poll id=2]