നാഗമ്പടം റയിൽവെ പഴയ മേൽപ്പാലം : നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു

Jaihind Webdesk
Saturday, April 27, 2019

നാഗമ്പടം റയിൽവെ പഴയ മേൽപ്പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് ആദ്യ ശ്രമം പരാജയപ്പെട്ടത്.  ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം നടപടികൾ പുനരാരംഭിക്കും. രാവിലെ പതിനൊന്ന് മണിക്ക് പാലം പൊളിക്കാനായിരുന്നു തീരുമാനം. എന്നാൽ പാലത്തിൽ സ്ഥാപിച്ച സ്ഫോടക വസ്തുക്കളിലേക്കുള്ള വൈദ്യുതി ബന്ധത്തിൽ തകരാർ സംഭവിക്കുകയായിരുന്നു. പാലം പൊളിക്കുന്നത് വൈകിയതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്ന് പുനരാരംഭിക്കാനാകില്ല. രാവിലെ ഒൻപത് മണിയോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചിരുന്നു.