പെരിയ ഇരട്ട കൊലക്കേസ് : ക്രൈം ബ്രാഞ്ചിന് വിടാനുള്ള സാഹചര്യം വിശദീകരിക്കണം; അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുൻകാല പ്രവര്‍ത്തന ചരിത്രം പരിശോധിക്കപ്പെടണം

Jaihind Webdesk
Friday, February 22, 2019

പെരിയ ഇരട്ട കൊലപാതകകേസ് ക്രൈം ബ്രാഞ്ചിന് വിടാനുള്ള സാഹചര്യം വിശദീകരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേസ് അന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്‍റെ മുൻകാല പ്രവര്‍ത്തന ചരിത്രം പരിശോധിക്കപ്പെടണം. സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രതിരോധത്തിലാകുമ്പോഴാണ് കേസുകൾ ശ്രീജിത്തിനെ ഏൽപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെരിയ ഇരട്ട കൊലപാതകത്തിൽ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്തിപ്പെടുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കോടിയേരിയുടെ നേതൃത്വത്തിലാണ് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയത്. കേസ് കേന്ദ്ര ഏജൻസിക്ക് വിടണമെന്നും സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്‍എസ്എസും സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും അദ്ദേഹം  പ്രതികരിച്ചു.  എൻ എസ് എസിനെക്കുറിച്ച് പറയാൻ കോടിയേരിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും  പാർട്ടിയുടെ മഹത്വം കോടിയേരിയും പിണറായിയും വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ വന്നപ്പോൾ കോടിയേരി എൻഎസ്എസിന്‍റെ തിണ്ണ നിരങ്ങാൻ പോയെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചു.[yop_poll id=2]