അപകടത്തില്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Thursday, February 20, 2020

Mullappally-Ramachandran-24

തമിഴ്നാട്ടിലെ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കണ്ടെയ്നര്‍ ലോറി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരണ മടഞ്ഞ സംഭവം അത്യന്തം വേദനാജനകമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബെംഗളൂരില്‍ നിന്നും എറണാകുളത്തേക്ക് വരികെ അപകടത്തില്‍പ്പെട്ട ബസിലെ യാത്രക്കാരില്‍ മരിച്ചതും പരിക്കേറ്റതും ഏറിയപേരും മലയാളികളാണ്. ഇവരുടെ ബന്ധുക്കള്‍ ആശങ്കയിലാണ്. ഉറ്റവരുടെ ആശങ്കയകറ്റാനും അവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പടെ എല്ലാവിധ സഹായങ്ങളും നല്‍കാനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.