കോൺഗ്രസിനെ നയിക്കാൻ അനിയോജ്യമായ നേതാവാണ് സോണിയ എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; സന്തോഷാർഹമായ തീരുമാനമെന്ന് ചെന്നിത്തല

Jaihind News Bureau
Sunday, August 11, 2019

സോണിയ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ഏറെ സന്തോഷം നിറഞ്ഞ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിയുടെ കരുത്തുറ്റ തിരിച്ചു വരവിനു ഇടയാക്കുന്ന ഏറ്റവും മികച്ച തീരുമാനമാണ് പ്രവർത്തക സമിതി കൈകൊണ്ടിരിക്കുന്നത്. യുപിഎ സർക്കാരിനെ രണ്ട് വട്ടം അധികാരത്തിലെത്തി നേതൃപാടവം ഇതിന് മുൻപും സോണിയാഗാന്ധി തെളിയിച്ചിട്ടുണ്ടെന്നും താഴെക്കിടയിലെ പ്രവർത്തകരിൽ അടക്കം ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ തീരുമാനം ഗുണം ചെയ്യുമെന്നും ഇരുവരും പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്‍റെ മുഴുവൻ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കാൻ സോണിയഗാന്ധിയുടെ നേതൃത്വത്തിന് കഴിയുമെന്ന് സംയുക്ത പ്രസ്താവനയിൽ ഇരുവരും അറിയിച്ചു.