എംജെ അക്ബറിനെതിരേ ആരോപണവുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്

Jaihind Webdesk
Thursday, October 11, 2018

മീ റ്റൂ പ്രചാരണത്തിന്‍റെ ഭാഗമായി ലൈംഗികാതിക്രമ ആരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരേ ആരോപണവുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. ഇതോടെ ബിജെപിക്കുള്ളിൽ എം.ജെ അക്ബറിന് എതിരായുള്ള ഭിന്നത മറനീക്കി പുറത്തു വന്നു. വിദേശ സന്ദർശനം നടത്തുന്ന അക്ബറിനെ കേന്ദ്രസർക്കാർ തിരിച്ച് വിളിച്ചു.