പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, February 6, 2020

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാന മന്ത്രി ലോക്‌സഭയിൽ നടത്തിയ പ്രസംഗം കാതലായ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സംസാരിച്ചത് കോൺഗ്രസിനെ കുറിച്ചും നെഹ്‌റുവിനെ കുറിച്ചും പാക്കിസ്ഥാനെ കുറിച്ചുമാണ്. രാജ്യം നേരിടുന്ന വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണ്. പ്രധാനമന്ത്രിയോട് പലതവണ അതേകുറിച്ച് ചോദിച്ചു. പക്ഷേ, അതേക്കുറിച്ച് ഒരു വാക്കുപോലും പറയാൻ അദ്ദേഹം തയാറായില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.