സത്യപ്രതിജ്ഞകഴിഞ്ഞാല്‍ മോദിയുടെ ആദ്യയാത്ര മാലദ്വീപിലേക്ക്

Jaihind Webdesk
Sunday, May 26, 2019

Modi-Flight

ന്യൂഡല്‍ഹി: രണ്ടാംതവണയും പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ആദ്യ വിദേശപര്യടനം മാലദ്വീപിലേക്ക്. ജൂണ്‍ പകുതിയോടെയാകും അദ്ദേഹം മാലദ്വീപ് സന്ദര്‍ശിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം ആദ്യം സന്ദര്‍ശിക്കുക മാലദ്വീപ് ആയിരിക്കുമെന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. 2014-ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭൂട്ടാനിലേക്കായിരുന്നു മോദിയുടെ ആദ്യ വിദേശയാത്ര.

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായാണ് നരേന്ദ്രമോദി മാലദ്വീപില്‍ എത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് അഭിനന്ദനമറിയിച്ചിരുന്നു.