എം.ഐ ഷാനവാസ് അനുസ്മരണവും സെമിനാറും കൊച്ചിയില്‍ നടന്നു

Jaihind News Bureau
Friday, November 22, 2019

ഇന്ത്യയുടെ പാർലമെന്‍ററി ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം ശക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ഇന്ത്യൻ ഭരണ ഘടന വിശുദ്ധ ഗ്രന്ഥമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവും മുൻ എം.പിയുമായിരുന്ന എം.ഐ ഷാനവാസ്‌ അനുസ്മരണണവും സെമിനാറും കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു  അദ്ദേഹം.

എം.ഐ ഷാനവാസ് അനുസ്മരണവും നീതി ന്യായ വ്യവസ്ഥയുടെ വിശുദ്ധ ഗ്രന്ഥം ഭരണഘടന തന്നെയാകണം എന്ന സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.  കോൺഗ്രസിന് ഒരിക്കലും മറക്കാനാകാത്ത സംഭാവനകൾ ചെയ്ത വ്യക്തിയാണ് എം.ഐ ഷാനവാസ് എന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ബഹുമുഖമായ തലങ്ങളിൽ തിളങ്ങി നിന്ന വ്യക്തിയായിരുന്നു എം.ഐ ഷാനവാസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്‍ററി ജനാധിപത്യം നില നിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭരണഘടനയ്ക്ക് അതീതമായി പ്രവർത്തിക്കാൻ ഒരു സ്ഥാപനത്തിനും കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയിലെ പാർലമെന്‍റി ജനാധിപത്യത്തെ മാറ്റിമറിച്ചു കൊണ്ട് പ്രസിഡൻഷ്യൽ രാജ്യമാക്കാനുളള ശ്രമം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ്‌  ടി.ജെ വിനോദ് എം.എൽ.എ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ്‌ വി.ഡി സതീശൻ എം.എൽ.എ, എം.എൽ.എമാരായ  പി.ടി തോമസ്,  അൻവർ സാദത്ത്, മുൻ മന്ത്രിമാരായ കെ ബാബു,  ഡൊമിനിക് പ്രസന്‍റേഷൻ,  അഡ്വ. ജയശങ്കർ, മുൻ എം.പിമാരായ കെ.പി ധനപാലൻ, ചാൾസ് ഡയസ്  തുടങ്ങിയവർ സംസാരിച്ചു.