മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് ഉടനില്ല; സത്യപ്രതിജ്ഞ റദ്ദാക്കണമെന്ന കേസ് നാളത്തെക്ക് മാറ്റി; സർക്കാർ രൂപീകരണ രേഖകൾ നാളെ ഹാജരാക്കണമെന്ന് സുപ്രീം കോടതി

Jaihind News Bureau
Sunday, November 24, 2019

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് എപ്പോൾ നടക്കുമെന്ന് നാളെ അറിയാം. നാളെ 10.30ന് മൂന്നംഗം ബഞ്ച് പരിഗണിക്കും. സർക്കാർ രൂപീകരണത്തിന് ആധാരമായ രേഖകൾ സുപ്രീംകോടതിയിൽ നാളെ ഹാജരാക്കണം. കേന്ദ്ര സർക്കാരിനും മഹാരാഷ്ട്ര സർക്കാരിനും കോടതി നോട്ടീസ് അയച്ചു.

ഭൂരിപക്ഷം അവകാശപ്പെടുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും, സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ടുള്ള ഗവർണറുടെയും കത്തുകൾ കേന്ദ്രം ഹാജരാക്കണമെന്ന് സുപ്രീം കോടതി. സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് രേഖകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രി ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി അജിത് പവാർ, സംസ്ഥാനം, കേന്ദ്ര സർക്കാർ എന്നിവർക്ക് മൂന്ന് ജഡ്ജിമാരുടെ സുപ്രീം കോടതി ബെഞ്ച് നോട്ടീസ് നൽകി. ബിജെപി സർക്കാർ രൂപീകരിക്കാൻ അനുവദിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.