നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്ന് തുടക്കം; എംപാനൽ ജീവനക്കാരുടെ പ്രശ്‌നം അടിയന്തരപ്രമേയമായി അവതരിപ്പിക്കും

Jaihind Webdesk
Monday, January 28, 2019

Kerala-Niyama-sabha

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച നിയമസഭയിൽ ഇന്ന് ആരംഭിക്കും.കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ പ്രശ്‌നം അടിയന്തരപ്രമേയമായി പ്രതിപക്ഷം അവതരിപ്പിക്കും. ശബരിമല വിഷയവും സി.പി എം ഓഫീസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളും സഭയുടെ മുമ്പാകെ വന്നേക്കും. ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ വേക്കറ്റത്തിന് സഭാതലം വേദിയാകാനാണ് സാധ്യത