പൊലീസ് ഉദ്യോഗസ്ഥന് അഭിഭാഷകരുടെ ക്രൂര മര്‍ദ്ദനം; 12 പേര്‍ക്കെതിരെ കേസ്

Jaihind Webdesk
Thursday, November 1, 2018

പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ച 12 അഭിഭാഷകര്‍ക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവത്തിന്‍റെ ദൃശ്യങ്ങളില്‍ ഒരു സംഘം അഭിഭാഷകര്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്നതും ചീത്തവിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കാണാം. ജില്ലാ ജഡ്ജി രാജേന്ദ്ര പ്രസാദിന്‍റെ ചേമ്പറിലായിരുന്നു സംഭവം. ജഡ്ജിയുടെ ചേമ്പറിലേയ്ക്ക് കടന്നുകയറിയ സംഘം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.

ഒരു കെട്ടിടം സീല്‍ ചെയ്തതുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായതെന്ന് പൊലീസ് സൂപ്രണ്ട് പ്രഭാകര്‍ ചൗധരി വ്യക്തമാക്കി. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ക്ലബില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച നിരവധി കാര്‍ട്ടണ്‍ മദ്യം പൊലീസ് കണ്ടെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് ക്ലബിന്‍റെ ഉടമസ്ഥരായ രണ്ട് അഭിഭാഷകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതാണ് അഭിഭാഷകരെ പ്രകോപിതരാക്കിയത് എന്നാണ് പൊലീസ് ഭാഷ്യം.