നൗഷാദിന്‍റെ കുടുംബത്തിനും പരിക്കേറ്റ 3 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കെപിസിസി വീടു നല്‍കും

Jaihind News Bureau
Monday, August 5, 2019

എസ്ഡിപിഐക്കാരുടെ വേട്ടേറ്റു കൊല്ലപ്പെട്ട ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റ് നൗഷാദിന്‍റെ കുടുംബത്തിനും പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിഭീഷ്, നിഷാദ്, സുരേഷ് എന്നിവര്‍ക്കും കെപിസിസി വീടുവച്ചു നല്കുമെന്ന് പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപ വീതം ചെലവുള്ള വീടാണു നിര്‍മിക്കുന്നത്. ഇവര്‍ക്ക് സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഡിസിസിയും കെപിസിസിയും ചേര്‍ന്ന് രൂപം നല്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു.[yop_poll id=2]