കെ.പി.സി.സി നേതൃയോഗം 11ന്

Jaihind Webdesk
Sunday, January 6, 2019

congress-flag

തിരുവനന്തപുരം: ലോക്‌സഭാ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജനുവരി 10ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന ഡി.സി.സി പ്രസിഡന്റുമാരുടേയും കെ.പി.സി.സി. ഭാരവാഹികളുടേയും സംയുക്തയോഗവും കെ.പി.സി.സി അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ജനുവരി 11ന് ലേക്ക് മാറ്റി വച്ചതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.

രാവിലെ 9.30ന് ഡി. സി. സി പ്രസിഡന്റുമാരുടേയും കെ. പി. സി.സി ഭാരവാഹികളുടേയും സംയുക്തയോഗവും 11 മണിക്ക് കെ. പി. സി. സി. അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും ഉച്ചയ്ക്ക് 2.30ന് ലോക്‌സഭാ മണ്ഡലങ്ങളുടെ ചാര്‍ജ്ജുള്ള നേതാക്കളുടേയും ജില്ലാതല സംഘടനാകാര്യ സമിതി അംഗങ്ങളുടേയും യോഗവും കെ. പി. സി. സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഇന്ദിരാഭവനില്‍ ചേരുമെന്ന് കെ. പി. സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.