തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കുന്ന ജനകീയ മാർച്ച് ഇന്ന് മുതല്‍

Jaihind Webdesk
Friday, November 9, 2018

വർഗ്ഗീയതക്കെതിരെയും വിശ്വാസ സംരക്ഷണത്തിനുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കുന്ന ജനകീയ മാർച്ച് ഇന്ന് തൊടുപുഴയിൽ നിന്നും ആരംഭിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്യും.

വിശ്വാസ സംരക്ഷണത്തിനും വർഗ്ഗീയതക്കെതിരെയും കെ.പി.സി.സി. നടത്തുന്ന പ്രക്ഷോഭണങ്ങളുടെ ഭാഗമായി കോൺഗ്രസ്സ് രാഷ്ട്രീയ കാര്യ സമിതി അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ നയിക്കുന്ന ജനകീയ മാർച്ച് ഇന്ന് തൊടുപുഴയിൽ നിന്നും ആരംഭിക്കുന്നു. വൈകിട്ട് അഞ്ചു മണിക്ക് എ.ഐ.സി.സി.ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി മാർച്ച് ഉൽഘാടനം ചെയ്യും തൊടുപുഴയിൽ നിന്നും കോട്ടയം വഴി പത്തനംതിട്ടയിലേക്കാണ് കോൺഗ്രസ്സ് നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തുന്നത്.

കേരളത്തിലെ വിശ്വാസ സമൂഹത്തിന്‍റെ പ്രതീകമായി ആയിരക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർ മാർച്ചിൽ അണിചേരും വിവിധ കേന്ദ്രങ്ങളിൽ മാർച്ചിന് വൻ വരവേൽപ്പ് നൽകുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. മറ്റ് നാല് ജാഥകൾക്കൊപ്പം 15 ന് പത്തനംതിട്ടയിൽ മഹാസമ്മേളനത്തോടെയാണ് മാർച്ച് സമാപിക്കുക.