യുദ്ധ തടവുകാരോട് കാണിക്കുന്ന കാരുണ്യം പോലും പിണറായി സര്‍ക്കാര്‍ ജനങ്ങളോട് കാണിക്കുന്നില്ല

Jaihind Webdesk
Friday, January 4, 2019

Thiruvanchoor-Ktm-KSRTC

യുദ്ധ തടവുകാരോട് കാണിക്കുന്ന കാരുണ്യം പോലും പിണറായി വിജയൻ ഗവൺമെൻറ് ജനങ്ങളോട് കാണിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പന്തളത്ത് ശബരിമല കർമസമിതി പ്രവർത്തകൻ മരിച്ച സംഭവത്തിൽ തെറ്റിദ്ധാരണ പരത്തിയ മുഖ്യമന്ത്രി മാപ്പുപറയണം. രണ്ട് സ്ത്രീകളെ ശബരിമലയിൽ എത്തിച്ചപ്പോൾ സർക്കാരിന് എന്തു നേട്ടമുണ്ടായി എന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചിട്ടത് പ്രതിഷേധാർഹമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. പരിക്കേറ്റയാളോട് കാണിക്കേണ്ട മാന്യത പോലും പിണറായിയുടെ പോലീസ് കാട്ടിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

പന്തളത്ത് ശബരിമല കർമ സമിതി പ്രവർത്തക.ൻ ചന്ദ്രൻ ഉണ്ണിത്താന്റെ മരണത്തിൽ തെറ്റായ അഭിപ്രായ പ്രകടനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണം.

ശബരിമലയിൽ രണ്ട് സ്ത്രീകളെ കയറ്റിയപ്പോൾ സർക്കാരിന് എന്തു നേട്ടമുണ്ടായി എന്നും അദ്ദേഹം ചോദിച്ചു.