മതില്‍ തീര്‍ക്കേണ്ടത് മതില്‍ചാടുന്ന ഭരണകൂടത്തിനെതിരെ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Jaihind Webdesk
Saturday, December 22, 2018

Collectorate-March-Thiruvanchoor

കേരളത്തിൽ മതിൽ തീർക്കേണ്ടത് മതിൽ ചാടുന്ന ഭരണകൂടത്തിനെതിരെ തന്നെയാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. കേരള എൻ.ജി.ഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ അടുത്തമാസം 8, 9 തീയതികളിൽ നടത്തുന്ന പണിമുടക്കിന് മുന്നോടിയായാണ് മാർച്ച് സംഘടിപ്പിച്ചത്.

അടുത്തമാസം 8, 9 തീയതികളിൽ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ നടത്തുന്ന പണിമുടക്കിന് മുന്നോടിയായി നോട്ടീസ് നൽകുന്നതിനായാണ് ജീവനക്കാർ കളക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചത്. തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും ഭേദഗതികൾ പിൻവലിക്കുകയും ചെയ്യുക, ആദായനികുതി പരിധി ഉയർത്തുക, വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണവും ചുവപ്പ് വൽക്കരണവും ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Collectorate-March-Kottayam-Thiruvanchoor

അച്ഛാദിൻ വാഗ്ദാനംചെയ്ത കേന്ദ്രസർക്കാരും, എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ സംസ്ഥാന സർക്കാരും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണെന്ന് ധർണ ഉദ്ഘാടനംചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകുവാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എൻ ഹർഷകുമാർ, വൈസ് പ്രസിഡന്‍റ് കെ.എ മാത്യു തുടങ്ങി നിരവധി പേർ പങ്കെടുത്തു.