തെറ്റായി പ്രവർത്തിക്കുന്ന പൊലീസിനെതിരെ ജനങ്ങൾ പ്രതികരിക്കും : തിരുവഞ്ചൂർ രാധാകൃഷ്ണൻ

Jaihind Webdesk
Monday, January 7, 2019

Thiruvanchoor-Radhakrishnan

തെറ്റായി പ്രവർത്തിക്കുന്ന പൊലീസിനെതിരെ ജനങ്ങൾ പ്രതികരിക്കും എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോൺഗ്രസ് നടത്തിയ മാർച്ചിൽ പങ്കെടുത്തതിന്‍റെ പേരിൽ അന്യായമായി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടക്കുന്ന സത്യാഗ്രഹസമരം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈകിട്ട് 4 30ന് നഗരത്തിൽ പ്രതിഷേധ പ്രകടനം നടക്കും.

പാത്താമുട്ടം പള്ളിയിലെ സംഭവം കേരള പോലീസിന് അപമാനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു. നീതി നടപ്പാക്കുകയും കുറ്റക്കാർക്കെതിരെ നടപടി എടുക്കുകയും വേണം. ലാത്തിച്ചാർജിൽ പരിക്കേറ്റവരുടെ മൊഴികളെടുക്കാൻ പോലും പൊലീസ് തയ്യാറായിട്ടില്ല. കള്ള രേഖകൾ ചമച്ച് സ്വയം രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം അറസ്റ്റ് വരിച്ച് ജാമ്യത്തിലിറങ്ങിയ പ്രവർത്തകരെ പൊലീസ് വീണ്ടും വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേതാക്കളെ ഉൾപ്പെടെ മർദ്ദിക്കുകയും കള്ളക്കേസുകൾ ചമച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് കോൺഗ്രസ് തീരുമാനം. അക്രമത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പി ശ്രീകുമാറിനെതിരെ നടപടിയെടുക്കണമെന്നാണ് പ്രധാന ആവശ്യം.