അമൃത് അഴിമതിക്കെതിരെ കോഴിക്കോട് ഡി.സി.സി പ്രതിഷേധ മാര്‍ച്ച്

Jaihind Webdesk
Monday, July 15, 2019

അമൃത് പദ്ധതിയിലെ അഴിമതിക്കെതിരെ കോഴിക്കോട് ഡി.സി.സി സംഘടിപ്പിക്കുന്ന പ്രതിഷേധ മാർച്ച് ഇന്ന് നടക്കും. രാവിലെ ലീഗ് ഹൗസിന് സമീപത്തു നിന്നും കോർപ്പറേഷൻ ഓഫീസിലേക്കാണ് മാർച്ച്.

‘അമൃത് അഴിമതിക്കെതിരെ, കാട്ടു കൊള്ളക്കെതിരെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് കോർപ്പറേഷൻ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ മാർച്ച് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.