ബിനോയ് എവിടെയെന്ന് അറിയില്ലെന്ന് കോടിയേരി; മകന്‍റെ പിന്നാലെ പോകാറില്ലെന്ന് വിശദീകരണം

Jaihind Webdesk
Saturday, June 22, 2019

KodiyeriBalakrishnan

തിരുവനന്തപുരം : ലൈംഗിക പീഡനക്കേസില്‍ മകന്‍ ബിനോയ് കോടിയേരിയെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മകനെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി.

ആരോപണത്തിന്‍റെ നിജസ്ഥിതി പൊലീസ് കണ്ടെത്തട്ടെ എന്നുപറഞ്ഞ കോടിയേരി, നിരപരാധിത്വം തെളിയിക്കേണ്ടത് ആരോപണവിധേയന്‍ ആണെന്നും പറഞ്ഞു. അതേസമയം ബിനോയ് എവിടെയുണ്ടെന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്നായിരുന്നു കോടിയേരിയുടെ മറുപടി. മകന്‍റെ പിന്നാലെ പോകാറില്ലെന്നും കോടിയേരി വിശദീകരിച്ചു.

പാർട്ടി വിഷയത്തില്‍ ഇടപെടില്ലെന്നും സ്വന്തം നിലയില്‍ കേസ് നേരിടട്ടെയെന്നും കോടിയേരി പറഞ്ഞു.  ബിനോയിയെ സംരക്ഷിക്കില്ലെന്നും സ്വന്തം ചെയ്തികളുടെ ഫലം വ്യക്തികള്‍ തന്നെ അനുഭവിക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

teevandi enkile ennodu para