രാഹുല്‍ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം ചരിത്രസംഭവമാകും; കൊടിക്കുന്നില്‍ സുരേഷ് എം.പി

B.S. Shiju
Wednesday, January 9, 2019

ദുബൈ: രാഹുല്‍ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം ചരിത്രസംഭവമായി മാറുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. പ്രവാസി വിഷയങ്ങളെ ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തും. പ്രവാസികളുടെ വിഷയങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടി് കോണ്‍ഗ്രസ് അധ്യക്ഷന്റെ യു.എ.ഇ സന്ദര്‍ശനം വിനിയോഗിക്കും. ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി. വാര്‍ത്താ സമ്മേളനത്തില്‍ എം.കെ. രാഘവന്‍ എം.പി, ആന്റോ ആന്റണി എം.പി, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ഷംസുദീന്‍ എം എല്‍ എ എന്നിവര്‍ സംബന്ധിച്ചു. ഈമാസം 11, 12 തീയതികളിലാണ് രാഹുല്‍ഗാന്ധിയുടെ യു.എ.ഇ സന്ദര്‍ശനം.