പ്രളയാനന്തര കേരളം; സര്‍ക്കാരിന് ഗുരുതര പാളിച്ച: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, December 5, 2018

പ്രളയാനന്തര കേരളം സർക്കാരിന് ഗുരുതരമായ പാളിച്ച ഉണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകായിരുന്നു രമേശ് ചെന്നിത്തല. പ്രളയ ദുരന്തം നേരിടാൻ കേരളത്തിന് സഹായം നൽകാതെ കേന്ദ്രം സംസ്ഥാനത്തെ വഞ്ചിച്ചതായി അദ്ദേഹം പറഞ്ഞു.

പ്രളയാനന്തര കേരളത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പായില്ല. പുനർ നിർമാണത്തിന് പ്രതിപക്ഷത്തിന്‍റെ നിർദേശങ്ങൾ സർക്കാർ അവഗണിച്ചു.കേന്ദ്രത്തിൽ നിന്ന് കേരളത്തിന് പ്രതീക്ഷിച്ച സഹായം ലഭിച്ചില്ല. ഇക്കാര്യത്തിൽ നരേന്ദ്ര മോദിയുടെ വാക്കുകൾ വിശ്വസിച്ച മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു. കേരളത്തിന് അർഹമായ സഹായം ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദർശിക്കണമന്ന് പ്രതിപക്ഷ നേതാവ് നിർദേശിച്ചു.

സാലറി ചലഞ്ച് അക്ഷരാര്‍ഥത്തില്‍ പിടിച്ചുപറിയായി മാറി. സാലറി ചലഞ്ചിനോട് സഹകരിക്കാത്ത ജീവനക്കാരോട് പ്രതികാര നടപടി ഉണ്ടായി.യു.എ.ഇയുടെ സഹായം മുഖ്യമന്ത്രി എങ്ങനെ പ്രഖാപിച്ചുവെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. പ്രളയാനന്തര കേരളത്തിന് സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് ക്രിയാത്മക പിന്തുണയും പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തു.[yop_poll id=2]