കർണാടകയിൽ ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം; യെദ്യൂരപ്പയുടെ ഫോൺ സംഭാഷണം പുറത്ത് വിട്ട് കോണ്‍ഗ്രസ്

Jaihind Webdesk
Saturday, February 9, 2019

KC Venugopal, Randeep Singh Surjewala

കർണാടകയിൽ മോദിയുടെയും അമിത്ഷായുടെയും വൃത്തികെട്ട രാഷ്ട്രീയമെന്ന് കെ സി വേണുഗോപാൽ. സർക്കാരിന് ഒന്നും സംഭവിക്കില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും കെസി വേണുഗോപാൽ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ കുതിര കച്ചവട ശ്രമങ്ങള്‍ പുറത്തായ സാഹചര്യത്തിലാണ് കെ.സി.വേണുഗോപാലിന്‍റെ പ്രസ്താവന.

കർണാടകയിലെ ഓപ്പറേഷൻ താമര ദേശീയ നാണക്കേടെന്ന് എഐസിസി മാധ്യമവിഭാഗം തലവൻ രൺദീപ് സിംഗ് സുർജ്ജേവാല.

Operation-Kamal2.0

സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതൽ കർണ്ണാടക സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം തുടരുകയാണെന്നും 12 എംഎൽഎമാർക്ക് 200 കോടി രൂപയാണ് വാഗ്ദാനമെന്നും രൺദീപ് സിംഗ് സുർജ്ജേവാല പറഞ്ഞു. അതേസമയം, കോൺഗ്രസ് യെദ്യൂരപ്പയുടെ ഫോൺ സംഭാഷണവും പുറത്ത് വിട്ടു.

 

For More Details : കർണാടകയിൽ വീണ്ടും രാഷ്ട്രീയ കുതിര കച്ചവട ശ്രമവുമായി ബി.ജെ.പി